വാഷിങ്ടൺ: വീണ്ടും വിവാദത്തിന് വഴിവെച്ച് സാമൂഹിക മാധ്യമങ്ങളിൽ എഐ ചിത്രവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തവണ, സ്വയം യേശുദേവനായി ചിത്രീകരിച്ച ദൃശ്യമാണ് ട്രംപ് ഷെയർ ചെയ്തത്. ......
പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരായ തന്റെ നിലപാട് തുടരുമെന്ന് മാർപാപ്പ. യുദ്ധത്തിനെതിരെ സംസാരിച്ചതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് പോപ്പ് ലിയോ പതിനാലാമൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ......
ദോഹ: ഖത്തറിൽ രൂപംകൊണ്ട പേറോൾ ഫിൻടെക് കമ്പനിയായ 'ലയബിഫൈ' (Liabify) തങ്ങളുടെ സേവനങ്ങൾ ജി.സി.സി രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. തൊഴിലാളികളുടെ ശമ്പള വിതരണവും സാമ്പത്തിക ക്ഷേമവും ലക്ഷ്യമിട്ടുള്ള നൂതന സാങ്കേതിക വിദ്യയുമായാണ് കമ്പനി അന്താരാഷ്ട്ര തലത്തിലേക്ക് വളരുന്നത്.ഡോ. ......
ദോഹ: ഖത്തറിലെ തീരക്കടലിൽ എല്ലാത്തരം കപ്പലുകൾക്കും മറ്റ് സമുദ്രയാനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി സമുദ്ര ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചതായി ഗതാഗത മന്ത്രാലയം (MOT) അറിയിച്ചു. ഏപ്രിൽ 12 ഞായറാഴ്ച മുതൽ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ എല്ലാത്തരം യാനങ്ങൾക്കും സർവീസ് നടത്താൻ അനുമതിയുണ്ട്.
അതേസമയം, മത്സ്യബന്ധനത്തിന് ലൈസൻസുള്ള യാനങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നത് പോലെ തന്നെ ദിവസത്തിൽ ഏത് സമയത്തും കടലിൽ പോകാമെന്നും മന്ത്രാലയം വ്യക്തമാക്കി.
അസാധാരണ സാഹചര്യങ്ങൾ മുതലെടുത്ത് സേവനങ്ങൾക്ക് അധിക നിരക്ക് ഈടാക്കരുതെന്ന് സമുദ്ര പ്രവർത്തനങ്ങൾക്ക് ലൈസൻസുള്ള എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ......
ദോഹ: ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും വിദ്യാർത്ഥികളുടെ പ്രവേശനവും രജിസ്ട്രേഷനും നിയന്ത്രിക്കുന്നതിനുള്ള സമഗ്ര മാർഗ്ഗനിർദ്ദേശത്തിന്റെ (Admission Guide) രണ്ടാം പതിപ്പ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. പ്രവേശന നടപടികൾ ഏകീകരിക്കാനും എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.
വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ......
ദോഹ: ചൈനയിലെ സാന്യയിൽ ഏപ്രിൽ 22 മുതൽ 30 വരെ നടക്കാനിരിക്കുന്ന ഏഷ്യൻ ബീച്ച് ഗെയിംസിൽ ഖത്തർ മാറ്റുരയ്ക്കും. ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) ആണ് 34 കായിക താരങ്ങളടങ്ങുന്ന സംഘത്തെ പ്രഖ്യാപിച്ചത്. ......
ദോഹ: ആഫ്രിക്കൻ രാജ്യമായ കോംഗോയിലെ കടൽത്തീരത്ത് പുതിയ ഹൈഡ്രോകാർബൺ (എണ്ണ-വാതക) ശേഖരം കണ്ടെത്തിയതായി ഖത്തർ എനർജി അറിയിച്ചു. കോംഗോയിലെ 'മോഹോ' (Moho) ഓഫ്ഷോർ ലൈസൻസിന് കീഴിലുള്ള മോഹോ ജി സ്ട്രക്ചറിലെ 'MHNM-6 NFW' എന്ന കിണറിലാണ് ഈ പുതിയ നിക്ഷേപം സ്ഥിരീകരിച്ചത്.പദ്ധതിയുടെ ഓപ്പറേറ്റർമാരായ ടോട്ടൽ എനർജീസ് ഇ.പി. ......
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അവസാന പ്രതിയും ജയിൽമോചിതനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.......
കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ. ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനാണ് തീ വച്ചത്.
ഇന്നു രാവിലെയായിരുന്നു സംഭവം.
മുമ്പ് ഇവിടെ ജോലി ചെയ്തിരുന്ന കാർ ടേക്കറായ ചെങ്ങളം സ്വദേശിയാണ് രാവിലെ വീട്ടിലെത്തി കാറിനു തീ വച്ചതെന്നാണ് പൊലീസ് പറയുന്നത്.
തീയും പുകയും കണ്ട് വീട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിലും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. ......